Posts

Transistor... edited

പുസ്തകം : ട്രാൻസിസ്റ്റർ എഴുതിയത് : ഡി. ശ്രീശാന്ത് പ്രസാധനം: മാതൃഭൂമി ബുക്സ് __________________________________________ "നിമ്മെ കാലം സുമ്മാ വിടുവാത്..." ശ്രീശാന്തിൻ്റെ "ചായം" എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു. "ട്രാൻസിസ്റ്റർ"  കഥാസമാഹാരത്തിലെ ഓരോ കഥകളും അവസാനിക്കുമ്പോൾ സമൂഹത്തോട് എഴുത്തുകാരൻ വിളിച്ചുപറയുന്നത് ഇതുതന്നെയാണ്.  "നിമ്മെ കാലം സുമ്മാ വിടുവാത്..." ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇവിടെ കാണാം.  "ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും" എന്ന് ഷാജികുമാർ ട്രാൻസിസ്റ്ററിൻ്റെ അവതാരികയിൽ നിരീക്ഷിക്കുന്നുണ്ട്. കുട്ടികളുടെ കഥ പറഞ്ഞ് സമൂഹത്തിൻ്റെ മുഖംമൂടി കീറുന്ന ഉഭയപർവവും ചായവും ചാമിയും ഒക്കെ ഭാഷയിലെ മികച്ച കഥകളുടെ നിരയിലേയ്ക്കുയരുന്നുണ്ട്. ഉ...

2024 : ട്രാൻസിസ്റ്റർ

Image
പുസ്തകം : ട്രാൻസിസ്റ്റർ എഴുതിയത് : ഡി. ശ്രീശാന്ത് പ്രസാധനം: മാതൃഭൂമി ബുക്സ് ശ്രീശാന്തിൻ്റെ ട്രാൻസിസ്റ്റർ ആദ്യമായി വായിക്കുന്നത് ഏതാണ്ട് ഒരുവർഷം മുൻപാണ്. പുസ്തകത്തെപ്പറ്റി എഴുതണം എന്ന് കരുതിയിരുന്നെങ്കിലും നീണ്ടു നീണ്ട് പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സമ്മാന വിജയികളുടെ കൂട്ടത്തിൽ ശ്രീശാന്തിനെ കണ്ടപ്പോൾ ഇനിയും പുസ്തകത്തെപ്പറ്റി എഴുതാതിരിക്കുന്നത് ശരിയല്ല എന്ന ബോധ്യം വന്നു.      പുസ്തകത്തിലെ പതിനൊന്നു കഥകളും രചനാരീതികൊണ്ടും പ്രമേയം കൊണ്ടും മികച്ചതാണ്. ചായം എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു " നിമ്മെ കാലം സുമ്മാ വിടുവാത് ..." ഈ പുസ്തകത്തിലെ ഓരോ കഥകളും ചുറ്റുമുള്ള സമൂഹത്തിനോട് എഴുത്തുകാരൻ നടത്തുന്ന ഈ പ്രസ്ഥാവന തന്നെയാണ്.      ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇ...

2023: Ram C/o Anandi

Review

ബി. സി. 261

Image
ബി.സി. 261 എഴുത്തുകാർ: രഞ്ജു കിളിമാനൂർ, ലിജിൻ ജോൺ പ്രസാധകർ : മാതൃഭൂമി ബുക്സ് ഒരു മിസ്റ്ററി ത്രില്ലർ സിനിമ ഒരുക്കുന്നതിനുള്ള ശ്രമത്തിൽ തുടങ്ങി നാലുവർഷം നീണ്ട യാത്രയിൽ എഴുതിയും തിരുത്തിയും രൂപംമാറ്റിയും ചുരുക്കിയും വിശദീകരിച്ചും വെട്ടിയൊതുക്കിയ ഒരു സുന്ദര ശിൽപം, അതാണ് ബി.സി. 261.      നോവലിന്റെ രൂപത്തിലാണ് അനുവാചകന്റെ കൈകളിലേയ്ക്ക് രഞ്ജു കിളിമാനൂരും ലിജിൻ ജോണും തങ്ങളുടെ നാലുവർഷത്തെ ചർച്ചകളെയും സ്വപ്നങ്ങളെയും പ്രയത്നത്തെയും വച്ചുകൊടുത്തിട്ടുള്ളത് എങ്കിലും ആദ്യം കണ്ടുതുടങ്ങിയ സിനിമ എന്ന സ്വപ്നത്തെ പൂർണ്ണമായും ഉപേക്ഷിക്കാനും എഴുത്തിൽ തയാറായിട്ടില്ല. നോവൽ വായിക്കുന്ന വായനക്കാരനിൽ രംഗങ്ങളുടെ ലളിതവും ചടുലവുമായ വിശദീകരണങ്ങളിലൂടെ സിനിമാ പ്രേക്ഷകന് ലഭിക്കുന്ന ദൃശ്യാനുഭൂതി ഉണ്ടാക്കിയെടുക്കാനാണ് എഴുത്തുകാർ ആവേശം കാണിച്ചിട്ടുള്ളത്. അവതാരികയിൽ ജി.ആർ. ഇന്ദുഗോപനും ഈ "നോവലിനുള്ളിലെ സിനിമയെഴുത്തിനെ"പ്പറ്റി നിരീക്ഷിച്ചിട്ടുണ്ട്. യുദ്ധരംഗങ്ങളും സംഘട്ടന രംഗങ്ങളും വായനക്കാരൻ ദൃശ്യങ്ങളായി കാണണം എന്ന എഴുത്തുകാരുടെ വാശി വിജയിച്ചിട്ടുണ്ട്. ഒരു സിനിമ കണ്ടുതീർത്ത ദൃശ്യാനുഭൂതി ഈ നോവൽ സമ്മാനിക്കുന...

പ്രതിയോഗി :: ഇമ്മാനുവൽ കരേയ്ർ

Image
പുസ്തകം: പ്രതിയോഗി എഴുതിയത് : ഇമ്മാനുവൽ കരേയ്ർ 2023 സെപ്തംബർ ഉദ്യോഗഭരിതമായ ഒരു കുറ്റാന്വേഷണ നോവൽ വായിക്കാൻ ഒരുങ്ങുകയും അത് കെട്ടുകഥയാണ് എന്ന ചിന്തയിൽ തന്നെ വായിച്ചവസാനിക്കുകയും ഒടുവിൽ ശരിക്കും സംഭവിച്ച ഒന്നിനെപ്പറ്റി ആയിരുന്നു ഇതുവരേയും വായിച്ചിരുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുന്ന അനുഭവമായിരുന്നു ഇമ്മാനുവൽ കരേയ്റിന്റെ പ്രതിയോഗി എനിക്ക് സമ്മാനിച്ചത്. ജനറൽ കമ്പാർട്മെന്റിലെ രാത്രിയാത്ര സമ്മാനിക്കുന്ന ഉറക്കമില്ലായ്മയ്ക്കും അസ്വസ്ഥതകൾക്കുമുള്ള പരിഹാരമായി കൈയിൽ കരുതിയതാണ് പ്രതിയോഗിയെ.      കുടുംബത്തിലെ അഞ്ച് വ്യക്തികളെ കൊന്ന ആറാമന്റെ കഥയാണ് പ്രതിയോഗി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അച്ഛനമ്മമാരും ആയിരുന്നു ഏറ്റവും സ്നേഹിച്ചിരുന്ന കൈകളിൽ നിന്നും മരണമേറ്റുവാങ്ങേണ്ടി വന്നവർ. കൊലപാതകി അതുവരെ തന്നെപ്പറ്റി ഏറ്റവും അടുത്തവരോടു പോലും പറഞ്ഞിരുന്ന കഥകൾ എല്ലാം നുണകൾ ആയിരുന്നു എന്നത് സംഭവത്തെ യൂറോപ്പിന്റെ ആകെ ശ്രദ്ധയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനാണ് താനെന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കിയെന്നുമെല്ലാം ഭാര്യയേയും അടുത്ത സുഹൃത്തുകളേയും അച്ഛനമ്മമാരെയും വിശ്വസിപ്പിച്ച് ദ...

2023 : അറയ്ക്കൽ കാവ്

Image
പ്രിയ സുഹൃത്ത് സബിതയുടെ അറയ്ക്കൽ കാവ് എന്ന പുസ്തകം വായിച്ചു തീർന്നു. അറയ്ക്കൽ കാവ്, ആത്മാവ് പറഞ്ഞത് എന്നിങ്ങനെ രണ്ട് നോവലെറ്റുകൾ അടങ്ങിയ എൻപത്തിയൊന്ന് പേജുകൾ ഉള്ള ചെറിയ ഒരു പുസ്തകമാണ് അറയ്ക്കൽ കാവ്. പ്രസാധകർ മഞ്ജരി ബുക്സ്.      പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രങ്ങൾ ഒരു ഹൊറർ പുസ്തകത്തിലേയ്ക്കാണ് നിങ്ങൾ കൈവയ്ക്കാനാെരുങ്ങുന്നത് എന്ന് സൂചന നൽകുന്നു. കവർ കൂടുതൽ ഭംഗിയാക്കാമായിരുന്നു എന്ന് പ്രസാധകരെ ഓർമ്മപ്പെടുത്തട്ടേ. കവർ ചിത്രവും അറയ്ക്കൽ കാവ് എന്ന പേരും ഒക്കെ സൂചിപ്പിക്കുന്നത് പോലെ മരണാനന്തരം എന്തെങ്കിലും ഉണ്ടെങ്കിൽ അവരുടെകൂടി സാനിധ്യമുള്ളതാണ് പുസ്തകത്തിലെ രണ്ട് നൊവെല്ലകളും. ആദ്യ നൊവെല്ല ഹൊറർ മൂഡ് നിലനിർത്തിക്കാെണ്ടാണ് മുന്നോട്ട് പോകുന്നതെങ്കിൽ രണ്ടാമത്ത നൊവെല്ല വായനക്കാരുടെ മനസിൽ നൊമ്പരമാകും ബാക്കിവയ്ക്കുന്നത്.      ഭൂത പ്രേത പിശാചുകളെപ്പോലും പിന്നിലാക്കുന്ന ക്രൂരമനസ്സിനുടമയായ രാമവാര്യരും അയാൾ നടത്തുന്ന പരമ്പര കൊലപാതകങ്ങളിൽ ദിഗംബരന്റെ ശിവപുരത്തെപ്പാേലെ (അങ്ങനെ തന്നല്ലേ അനന്ദഭദ്രത്തിലെ ഗ്രാമത്തിന്റെ പേര് ) അന്ധവിശ്വാസങ്ങൾ ചേർത്തു പിടിച്ച് കഥകൾ മെനയുന്...