പ്രതിയോഗി :: ഇമ്മാനുവൽ കരേയ്ർ
പുസ്തകം: പ്രതിയോഗി
എഴുതിയത് : ഇമ്മാനുവൽ കരേയ്ർ
എഴുതിയത് : ഇമ്മാനുവൽ കരേയ്ർ
2023 സെപ്തംബർ
ഉദ്യോഗഭരിതമായ ഒരു കുറ്റാന്വേഷണ നോവൽ വായിക്കാൻ ഒരുങ്ങുകയും അത് കെട്ടുകഥയാണ് എന്ന ചിന്തയിൽ തന്നെ വായിച്ചവസാനിക്കുകയും ഒടുവിൽ ശരിക്കും സംഭവിച്ച ഒന്നിനെപ്പറ്റി ആയിരുന്നു ഇതുവരേയും വായിച്ചിരുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുന്ന അനുഭവമായിരുന്നു ഇമ്മാനുവൽ കരേയ്റിന്റെ പ്രതിയോഗി എനിക്ക് സമ്മാനിച്ചത്. ജനറൽ കമ്പാർട്മെന്റിലെ രാത്രിയാത്ര സമ്മാനിക്കുന്ന ഉറക്കമില്ലായ്മയ്ക്കും അസ്വസ്ഥതകൾക്കുമുള്ള പരിഹാരമായി കൈയിൽ കരുതിയതാണ് പ്രതിയോഗിയെ.
കുടുംബത്തിലെ അഞ്ച് വ്യക്തികളെ കൊന്ന ആറാമന്റെ കഥയാണ് പ്രതിയോഗി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അച്ഛനമ്മമാരും ആയിരുന്നു ഏറ്റവും സ്നേഹിച്ചിരുന്ന കൈകളിൽ നിന്നും മരണമേറ്റുവാങ്ങേണ്ടി വന്നവർ. കൊലപാതകി അതുവരെ തന്നെപ്പറ്റി ഏറ്റവും അടുത്തവരോടു പോലും പറഞ്ഞിരുന്ന കഥകൾ എല്ലാം നുണകൾ ആയിരുന്നു എന്നത് സംഭവത്തെ യൂറോപ്പിന്റെ ആകെ ശ്രദ്ധയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനാണ് താനെന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കിയെന്നുമെല്ലാം ഭാര്യയേയും അടുത്ത സുഹൃത്തുകളേയും അച്ഛനമ്മമാരെയും വിശ്വസിപ്പിച്ച് ദീർഘകാലം ആഢംബരജീവിതം നയിക്കുന്നതിന് ജീൻ ക്ലോഡ് റൊമാൻഡ് ന് കഴിഞ്ഞു എന്നത് അത്ഭുതപ്പെടുത്തും.
പത്രങ്ങൾ അതിപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച കൊലപാതക വാർത്തകയിൽ ആകൃഷ്ടനായി ഇതിനെ ഒരു പുസ്തകമാക്കണം എന്ന് തീരുമാനിക്കുന്ന എഴുത്തുകാരൻ പ്രതിയെ ബന്ധപ്പെടാൻ ശ്രമിക്കുന്നതിന്റെ ഫലമാണ് ഈ പുസ്തകം. അവർ തമ്മിൽ നടത്തുന്ന കത്തിടപാടുകളിൽക്കൂടിയും വിചാരണ വേളയിലെ കോടതി നടപടികളിലൂടെയും ജീൻ ക്ലാേഡ് റാെമാഡിന്റെ ജീവിതം എഴുത്തുകാരൻ മനസ്സിലാക്കുകയും ഒരു കൽപ്പിത കഥ എഴുതുന്നമട്ടിൽ എഴുതിയിരിക്കുകയുമാണിവിടെ. എഴുത്തുകാരനും കഥാപാത്രമാകുന്നുണ്ട്.
മറ്റാെരു മനുഷന്റെ ചിന്തകളെ മനസിനലാക്കാനുള്ള അവസരമൊരുക്കും എന്നതാണ് വായനയുടെ ഒരു ഗുണം. റൊമാൻഡിന്റെ കുട്ടിക്കാലം മുതലുള്ള അനുഭവങ്ങളും ചിന്തകളും എങ്ങനെയാണ് അയാളുടെ ജീവിതത്തെ മാറ്റിത്തീർക്കുന്നതെന്ന് ഈ പുസ്തകം നമ്മെ പഠിപ്പിക്കും. വിഷാദത്തെപ്പറ്റി കൂടുതൽ ചർച്ചകൾ നടക്കുന്ന കാലമാണിത്. വിഷാദം കൃത്യമായി തിരിച്ചറിയപ്പെടേണ്ടതിന്റെയും പരിഹരിക്കപ്പെടേണ്ടതിന്റെയും പ്രാധാന്യം നമുക്ക് ഇതിൽ കാണാം. പരിഹരിക്കപ്പെടാത്ത, പങ്കുവയ്ക്കപ്പെടാത്ത കുഞ്ഞു കുഞ്ഞു ദുഃഖങ്ങൾ എങ്ങനെയാണ് ഒരു അഗ്നിപർവതത്തിന് രൂപം നൽകുന്നതെന്ന് ഈ കഥയിൽ വായിച്ചെടുക്കാം.
പാപത്തെയാണ് വെറുക്കേണ്ടത് പാപിയെ അല്ല എന്ന് ബൈബിൾ പഠിപ്പിക്കുന്നു. പാപിയെ വെറുക്കാതിരിക്കാൻ ആയാലും ഇല്ലെങ്കിലും ഓരോ പാപങ്ങളിലേയ്ക്കും എത്തിനിൽക്കുന്ന പാപിയുടെ പ്രയാണത്തെ ഗൗരവത്തോടെ കാണാൻ, അത് ഒരാെറ്റ ദിവസം കൊണ്ട് സംഭവിക്കുന്നതല്ലെന്ന് തിരിച്ചറിയാൻ ഈ പുസ്തകം നമ്മെ പ്രേരിപ്പിക്കും.

Comments
Post a Comment