2024 : ട്രാൻസിസ്റ്റർ
പുസ്തകം : ട്രാൻസിസ്റ്റർ
എഴുതിയത് : ഡി. ശ്രീശാന്ത്
പ്രസാധനം: മാതൃഭൂമി ബുക്സ്
ശ്രീശാന്തിൻ്റെ ട്രാൻസിസ്റ്റർ ആദ്യമായി വായിക്കുന്നത് ഏതാണ്ട് ഒരുവർഷം മുൻപാണ്. പുസ്തകത്തെപ്പറ്റി എഴുതണം എന്ന് കരുതിയിരുന്നെങ്കിലും നീണ്ടു നീണ്ട് പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സമ്മാന വിജയികളുടെ കൂട്ടത്തിൽ ശ്രീശാന്തിനെ കണ്ടപ്പോൾ ഇനിയും പുസ്തകത്തെപ്പറ്റി എഴുതാതിരിക്കുന്നത് ശരിയല്ല എന്ന ബോധ്യം വന്നു.
പുസ്തകത്തിലെ പതിനൊന്നു കഥകളും രചനാരീതികൊണ്ടും പ്രമേയം കൊണ്ടും മികച്ചതാണ്. ചായം എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു
"നിമ്മെ കാലം സുമ്മാ വിടുവാത്..."
ഈ പുസ്തകത്തിലെ ഓരോ കഥകളും ചുറ്റുമുള്ള സമൂഹത്തിനോട് എഴുത്തുകാരൻ നടത്തുന്ന ഈ പ്രസ്ഥാവന തന്നെയാണ്.
ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇവിടെ കാണാം. "ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും" എന്ന് ഷാജികുമാർ അവതാരികയിൽ നിരീക്ഷിക്കുന്നു.
കുട്ടികളുടെ കഥ പറഞ്ഞ് സമൂഹത്തിൻ്റെ മുഖംമൂടി കീറുന്ന ഉഭയപർവവും ചായവും ചാമിയും ഒക്കെ ഭാഷയിലെ മികച്ച കഥകളുടെ നിരയിലേയ്ക്കുയരുന്നുണ്ട്. ഉഭയപർവം കൂട്ടത്തിൽ വളരെ മികച്ചുനിൽക്കുന്നു. വാർത്തകൾ എഴുത്തുകാരൻ്റെ തലച്ചോറിലെ ചിന്തകളുമായി കൂടിക്കലർന്ന് കഥയായി ഉരുവംകൊള്ളുമ്പോൾ പറയേണ്ടതെല്ലാം കഥയുംടെ തൂവൽ പൊതിഞ്ഞ് അയാൾ പറയുന്നതെങ്ങനെയെന്ന് മരിയയിൽ കാണാം. കോവിലൻ്റെ തട്ടകത്തെപ്പാേലെ മിത്തുകളുടെയും മനുഷ്യരുടേയും ലോകങ്ങൾ കൂടിക്കലർന്ന നിധിവൈപര്യം പാക്കനാരുടെ "ആളെക്കൊല്ലി" നാടൻകഥയും ഓർമ്മിപ്പിച്ചു. നിധിവൈപര്യത്തിലും ഒരു കുട്ടിയുടെ സാന്നിധ്യം കാണാം. കർഷകൻ്റെ കഥ പറയുന്ന അരിവരമ്പ്, നിറങ്ങളുടെയും ദൃശ്യങ്ങളുടെയും ചൂടുള്ള രാഷ്ട്രീയത്തിൻ്റെയും ആവിപറക്കുന്ന പത്തിനിക്കടവുൾ ഒക്കെ തനിക്ക് കഥയും രാഷ്ട്രീയവും രണ്ടല്ല എന്ന പ്രസ്ഥാവന തന്നെയാണ്. ഓരോ കഥകളിലും തെറിച്ചുനിൽക്കുന്നത് രാഷ്ട്രീയ ശരികളും അവയെ കളിയാക്കിച്ചിരിക്കുന്ന മനുഷ്യരും തന്നെയാണ് എന്ന് വേണമെങ്കിൽ പറയാം.
ചെന്നായി ചിലന്തി വളരെ വ്യത്യസ്ഥമായ ഒരെഴുത്താണ്. ദേശാടനത്തിനിറങ്ങുന്ന ചിലന്തി, അതിൻ്റെ കാഴ്ചകളിൽ വായിച്ചെടുക്കാവുന്ന മറ്റൊരു കഥ. തുറന്നു പിടിച്ചും അടച്ചുവച്ചും കഥപറയുന്ന എഴുത്ത് മികവ് സമാഹാരത്തിന് നൽകുന്നു ഈ കഥകൾ.
അഞ്ചാം വേല. ട്രാൻസിസ്റ്ററിലെ മികച്ച കഥകളിൽ ഒന്ന്. എഴുത്തുകാരൻ തൻ്റെ പണിയിൽ നേടിയ കയ്യടക്കത്തെ എടുത്തുകാട്ടുന്ന കഥ. മലബാറിൻ്റെ മിത്തുകളും ആൾക്കൂട്ടങ്ങളും രാഷ്ട്രീയ പരിസരങ്ങളും വേലകളും ഈ കഥകളിൽ ഉടനീളം വരച്ചിടാൻ ശ്രീ ശാന്തിനായി.
ഈ പുസ്തകത്തിലെ കഥകളിൽ കാണാവുന്ന സവിശേഷതകളെ എഴുത്തുകാരൻ പിന്നെയും തേച്ചുമിനുക്കി വിളക്കിയെടുത്തതായി പ്രവിശ്യായുദ്ധം എന്ന വിഷുപ്പതിപ്പിൽ സമ്മാനാർഹമായ കഥയിൽ കാണാനാകും.
~ഹരികൃഷ്ണൻ ജി.ജി.

Comments
Post a Comment