പുസ്തകം : ട്രാൻസിസ്റ്റർ എഴുതിയത് : ഡി. ശ്രീശാന്ത് പ്രസാധനം: മാതൃഭൂമി ബുക്സ് ശ്രീശാന്തിൻ്റെ ട്രാൻസിസ്റ്റർ ആദ്യമായി വായിക്കുന്നത് ഏതാണ്ട് ഒരുവർഷം മുൻപാണ്. പുസ്തകത്തെപ്പറ്റി എഴുതണം എന്ന് കരുതിയിരുന്നെങ്കിലും നീണ്ടു നീണ്ട് പോയി. മാതൃഭൂമി ആഴ്ചപ്പതിപ്പ് വിഷുപ്പതിപ്പ് സമ്മാന വിജയികളുടെ കൂട്ടത്തിൽ ശ്രീശാന്തിനെ കണ്ടപ്പോൾ ഇനിയും പുസ്തകത്തെപ്പറ്റി എഴുതാതിരിക്കുന്നത് ശരിയല്ല എന്ന ബോധ്യം വന്നു. പുസ്തകത്തിലെ പതിനൊന്നു കഥകളും രചനാരീതികൊണ്ടും പ്രമേയം കൊണ്ടും മികച്ചതാണ്. ചായം എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു " നിമ്മെ കാലം സുമ്മാ വിടുവാത് ..." ഈ പുസ്തകത്തിലെ ഓരോ കഥകളും ചുറ്റുമുള്ള സമൂഹത്തിനോട് എഴുത്തുകാരൻ നടത്തുന്ന ഈ പ്രസ്ഥാവന തന്നെയാണ്. ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇ...
Comments
Post a Comment