പുസ്തകം : എന്റെ ആണുങ്ങൾരചന : നളിനി ജമീല

4/2022 
പുസ്തകം : എന്റെ ആണുങ്ങൾ
രചന : നളിനി ജമീല
പ്രസാധനം: ഡി. സി. ബുക്സ്

ഒരു ജീവിതം കൊണ്ടുതന്നെ ഒരുപാട് ജീവിതത്തെ അനുഭവിച്ചു തീർക്കാം എന്നതാണ് വായന നമുക്കുതരുന്ന വാഗ്ദാനം. നളിനി ജമീലയുടെ "എന്റെ ആണുങ്ങൾ" അത്തരത്തിൽ മറ്റൊരാളുടെ ജീവിതത്തെക്കൂടി നമ്മുടെ അനുഭവ സമ്പത്തിലേയ്ക്ക് ചേർത്തുവയ്ക്കാൻ സഹായിക്കുന്ന പുസ്തകമാണ്. അടുത്തിടെ സുപ്രീം കോടതി പറഞ്ഞിരുന്നു വേശ്യാവൃത്തിയെ ഒരു പ്രൊഫഷൻ ആയി കണക്കാക്കണം എന്ന്. ആ പ്രൊഫഷനിൽ നിന്നുമാണ് താൻ വരുന്നത് എന്ന് കാലങ്ങൾക്കു മുൻപേ മലയാളിയെ നോക്കി തലഉയർത്തിപ്പിടിച്ചു പറഞ്ഞ, തന്റെ എഴുത്തിൽകൂടിയും പ്രവൃത്തികളിൽ കൂടിയും ഒരു സമൂഹം അതിനുള്ളിൽത്തന്നെയുള്ള, അവർ തന്നെ സൃഷ്ടിച്ച മറ്റാെരു സമൂഹത്തെ നോക്കിക്കാണുന്ന രീതിയിൽ മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞ വ്യക്തിയാണ് ശ്രീമതി. നളിനി ജമീല. 
താൻ കണ്ട, മനസിൽ ഒരു ചെറു പുഞ്ചിരിയോടെ ഓർത്തിരിക്കാൻ കഴിയുന്ന ആണുങ്ങളെ പറ്റിയും പെണ്ണുങ്ങളെ പറ്റിയും സംഭവങ്ങളെ പറ്റിയുമൊക്കെ ഈ പുസ്തകത്തിൽ നമുക്ക് വായിച്ചെടുക്കാം. നളിനി ജമീലയും പുസ്തകത്തിന്റെ എഴുത്തിൽ സഹായിച്ച സുഹൃത്തുകളും തമ്മിൽ നടത്തുന്ന ഒരു അഭിമുഖ സംഭാഷണവും പുസ്തകത്തിന്റെ ഭാഗമാണ്.

ഓരോ കഥാപാത്രങ്ങളെ വിവരിക്കുന്നതിൽ, അവരുടെ സൂക്ഷ്മാംശങ്ങൾ ഉൾപ്പെടെ ഒരു രൂപം വായനക്കാരുടെ മനസിൽ സൃഷ്ടിക്കുന്നതിൽ, ആ കഥ നടക്കുന്ന പശ്ചാത്തലം വ്യക്തമായി വരച്ചിടുന്നതിൽ എഴുത്തുകാരിക്ക് അസാമാന്യ പാടവമുണ്ട്. എഴുത്തുകാരിയുടെ ആദ്യ രചനാ ശ്രമം അത്മകഥ ആയിരുന്നു എന്ന് അറിയാം. വായിക്കാൻ കഴിഞ്ഞിട്ടില്ല. കഴിവതും വേഗം നളിനീ ജമീലയുടെ ആത്മകഥ വായിക്കണം.

ഹരികൃഷ്ണൻ ജി.ജി.
5/06/2022

Comments

Popular posts from this blog

2024 : ട്രാൻസിസ്റ്റർ

Transistor... edited