Transistor... edited
പുസ്തകം : ട്രാൻസിസ്റ്റർ എഴുതിയത് : ഡി. ശ്രീശാന്ത് പ്രസാധനം: മാതൃഭൂമി ബുക്സ് __________________________________________ "നിമ്മെ കാലം സുമ്മാ വിടുവാത്..." ശ്രീശാന്തിൻ്റെ "ചായം" എന്ന കഥ ഇങ്ങനെ അവസാനിക്കുന്നു. "ട്രാൻസിസ്റ്റർ" കഥാസമാഹാരത്തിലെ ഓരോ കഥകളും അവസാനിക്കുമ്പോൾ സമൂഹത്തോട് എഴുത്തുകാരൻ വിളിച്ചുപറയുന്നത് ഇതുതന്നെയാണ്. "നിമ്മെ കാലം സുമ്മാ വിടുവാത്..." ഉഭയപർവ്വം, മരിയ, ചെന്നായ് ചിലന്തി, പത്തിനിക്കടവുൾ, ട്രാൻസിസ്റ്റർ, അരിവരവ്, നിധിവൈപര്യം, ചായം, അഞ്ചാംവേല, ചാമി, ജീവിതത്തിൻ്റെ പുസ്തകം എന്നിങ്ങനെ പതിനൊന്നു കഥകളാണ് പി.വി. ഷാജികുമാറിൻ്റെ അവതാരികയ്ക്കാെപ്പം പുസ്തകത്തിൽ നിരന്നുനിൽക്കുന്നത്. ഓരോ കഥയും വ്യത്യസ്ഥവും മികച്ചതുമായിരിക്കണം എന്ന നിർബന്ധത്തോടെയുള്ള തിരഞ്ഞെടുപ്പ് നമുക്ക് ഇവിടെ കാണാം. "ഓർമ്മകൊണ്ട് വർത്തമാനത്തെ പുതുക്കിയെഴുതുന്നു പല കഥകളും" എന്ന് ഷാജികുമാർ ട്രാൻസിസ്റ്ററിൻ്റെ അവതാരികയിൽ നിരീക്ഷിക്കുന്നുണ്ട്. കുട്ടികളുടെ കഥ പറഞ്ഞ് സമൂഹത്തിൻ്റെ മുഖംമൂടി കീറുന്ന ഉഭയപർവവും ചായവും ചാമിയും ഒക്കെ ഭാഷയിലെ മികച്ച കഥകളുടെ നിരയിലേയ്ക്കുയരുന്നുണ്ട്. ഉ...