സൂസന്നയുടെ ഗ്രന്ഥപ്പുര : അജയ് പി മങ്ങാട്ട്
സൂസന്നയുടെ ഗ്രന്ഥപ്പുര - അജയ് പി. മങ്ങാട്ട് ഒരു പുസ്തകം വായിച്ചു തീരുമ്പോൾ അറിയാതെ ഒരു നെടുവീർപ്പുയരും. മനസ് നിറഞ്ഞ് അവസാന താളിൽ ഒടുവിലത്തെ വാക്കിനും താഴെയുള്ള ശൂന്യതയിലേക്ക് നോക്കും. ഒരിക്കലും വായന അവസാനിപ്പിക്കരുത് എന്ന് കരുതിയിടത്തുനിന്നും ഒരു നിർവൃതിയോടെ പുസ്തകം അടച്ചുവയ്ക്കും. സൂസന്നയുടെ ഗ്രന്ഥപ്പുര വായിക്കാൻ ആരംഭിക്കുന്നതിന് മുൻപുതന്നെ അത് വായിച്ചു തീർന്നാൽ എഴുതുവാനുള്ള കുറിപ്പിന്റെ ആലോചനകൾ തുടങ്ങിയിരുന്നു എന്നതാണ് സത്യം. ആ സമയത്ത് അത് ഇങ്ങനെ ഒന്നായിരുന്നില്ല, അടുത്തകാലത്ത് മലയാളത്തിൽ ഏറ്റവുമധികം വിറ്റുപോയ പുസ്തകത്തെപ്പറ്റിയുള വിശേഷം പറച്ചിലായിരുന്നു അത്. പുസ്തകത്തെപ്പറ്റിയുള്ള വായിച്ചറിവിൽ നിന്നും മനസിൽ രൂപപ്പെട്ടിരുന്ന ചിത്രവും നേരിൽ വായിച്ചറിഞ്ഞ ഗ്രന്ഥവും തീർത്തും വിഭിന്നം. ഏറ്റവും കുറച്ച് സമയമെടുത്ത് വായിച്ചുതീർത്ത പുസ്തകങ്ങളിൽ ഒന്ന്. താൻ വായിച്ച പുസ്തകങ്ങളെക്കുറിച്ചുള്ള ഓർമ്മക്കുറിപ്പുപോലെ ഒന്നിൽ നിന്നും തുടങ്ങിയതാണ് ഇന്നു കാണുന്ന ഈ പുസ്തകം എന്ന് എഴുത്തുകാരൻ പറയുന്നു. മാതൃഭൂമി ആഴ്ചപതിപ്പിൽ പ്രൊമോഷൻ എന്നവണ്ണം വന്ന പുസ്തകത്തിലെ ഒരു അധ്യായമാേ മറ്റ...