പ്രതിയോഗി :: ഇമ്മാനുവൽ കരേയ്ർ
പുസ്തകം: പ്രതിയോഗി എഴുതിയത് : ഇമ്മാനുവൽ കരേയ്ർ 2023 സെപ്തംബർ ഉദ്യോഗഭരിതമായ ഒരു കുറ്റാന്വേഷണ നോവൽ വായിക്കാൻ ഒരുങ്ങുകയും അത് കെട്ടുകഥയാണ് എന്ന ചിന്തയിൽ തന്നെ വായിച്ചവസാനിക്കുകയും ഒടുവിൽ ശരിക്കും സംഭവിച്ച ഒന്നിനെപ്പറ്റി ആയിരുന്നു ഇതുവരേയും വായിച്ചിരുന്നത് എന്ന് തിരിച്ചറിയുകയും ചെയ്യുന്ന അനുഭവമായിരുന്നു ഇമ്മാനുവൽ കരേയ്റിന്റെ പ്രതിയോഗി എനിക്ക് സമ്മാനിച്ചത്. ജനറൽ കമ്പാർട്മെന്റിലെ രാത്രിയാത്ര സമ്മാനിക്കുന്ന ഉറക്കമില്ലായ്മയ്ക്കും അസ്വസ്ഥതകൾക്കുമുള്ള പരിഹാരമായി കൈയിൽ കരുതിയതാണ് പ്രതിയോഗിയെ. കുടുംബത്തിലെ അഞ്ച് വ്യക്തികളെ കൊന്ന ആറാമന്റെ കഥയാണ് പ്രതിയോഗി. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും അച്ഛനമ്മമാരും ആയിരുന്നു ഏറ്റവും സ്നേഹിച്ചിരുന്ന കൈകളിൽ നിന്നും മരണമേറ്റുവാങ്ങേണ്ടി വന്നവർ. കൊലപാതകി അതുവരെ തന്നെപ്പറ്റി ഏറ്റവും അടുത്തവരോടു പോലും പറഞ്ഞിരുന്ന കഥകൾ എല്ലാം നുണകൾ ആയിരുന്നു എന്നത് സംഭവത്തെ യൂറോപ്പിന്റെ ആകെ ശ്രദ്ധയിലെത്തിച്ചു. ലോകാരോഗ്യ സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥനാണ് താനെന്നും മെഡിക്കൽ ബിരുദം പൂർത്തിയാക്കിയെന്നുമെല്ലാം ഭാര്യയേയും അടുത്ത സുഹൃത്തുകളേയും അച്ഛനമ്മമാരെയും വിശ്വസിപ്പിച്ച് ദ...