2023: ഷെർലക് ഹോംസും മുറിഞ്ഞവിരലുകളും : രഞ്ജു കിളിമാനൂർ
ഷെർലക് ഹോംസും മുറിഞ്ഞവിരലുകളും : രഞ്ജു കിളിമാനൂർ ഒരു പകൽ യാത്രയെ സുന്ദരമാക്കിയ മുത്ത്... മുത്ത് ഈ നോവലിൽ വളരെ പ്രസക്തമായ ഒന്നാണല്ലാേ... മുത്ത്, ക്രിസ്റ്റൽ എന്നാെക്കെയുള്ള വാക്കുകൾ പുതിയ അർത്ഥങ്ങളെ നേടിയെടുത്ത ഈ കാലത്ത്, നന്മവരാൻ നരബലി നൽകാമെന്ന് ഫെയിസ്ബുക് ഫ്രണ്ട് പറഞ്ഞാൽ പോലും വിശ്വസിക്കുന്ന, മനുഷ്യനെ ഇഞ്ചിഞ്ചായി കൊല്ലുന്നത് കണ്ടാസ്വദിക്കുന്ന ഇക്കാലത്ത് തിരുവനന്തപുരം നഗരത്തിന് ഏറെ അകലെയല്ലാതെ ഒരു പുരാവസ്തു (വ്യാജം, അതിനാണല്ലാേ കേരളത്തിൽ ഡിമാന്റ്) വിൽപന സ്ഥാപനത്തിൽ നിന്നു പ്രൈവറ്റ് ഡിറ്റക്റ്റീവ് അലക്സിയെ തേടി ഒരു കേസ് വരുന്നു. പത്താം ക്ലാസ് കഴിഞ്ഞ്, +1 ന് ക്ലാസ് തുടങ്ങുന്നതിന് മുൻപുള്ള വെക്കേഷൻ സമയത്താണ് ഞാൻ ആർദർ കോനൻ ഡോയലിന്റെ ഷെർലക് ഹോംസ് കഥകളുടെ സമ്പൂർണ സമാഹാരം വായിക്കുന്നത്. കൈലാസ് ചേട്ടന്റെ സ്വകാര്യ ശേഖരത്തിൽ നിന്നുമാണ് പുസ്തകം കിട്ടിയത് എന്നാണ് ഓർമ്മ. എന്തുകൊണ്ടാേ കുറ്റാന്വേഷണ കഥകളുടെ വായനയിലേയ്ക്ക് പിന്നീട് ഞാൻ അങ്ങനെ ആകർഷിക്കപ്പെട്ടിട്ടില്ല. ഡോയലിനെ വായിക്കുന്നതിന് മുൻപ് വായിച്ച കോട്ടയം പുഷ്പനാഥിന്റെ പേര് ഓർമയില്ലാത്ത ഒരു നോവലാണ് ഡോയലിന് പുറമേ ഇതുവരെ വായ...