സ്വർണ്ണപ്പുസ്തകം... വായനയുടെ വരകൾ
ജോലി കിട്ടിയാൽ വായന പുതിയ തലങ്ങളിലേയ്ക്ക് കടക്കുെമെന്നും ഒരു വർഷം നൂറ് പുസ്തകങ്ങൾ ഒക്കെ വായിച്ചു തീരുന്ന രീതിയിൽ വായനയുടെ വസന്തം പൂത്ത്മറിയും എന്നും വെറുതേ തെറ്റിധരിച്ചു. വായന പതിവു താളത്തിൽ, വേഗത്തിലോടാൻ മടിച്ചുമടിച്ച് അതിന്റെ വഴിക്ക് നീങ്ങുന്നു. പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരക ശിലകൾ വായിച്ചു കാെണ്ടായിരുന്നു 2021 തുടങ്ങിയത്. ഭാഷയിലെ മറ്റാെരു അതികായനായ ഉറൂബിന്റെ സുന്ദരികളും സുന്ദരന്മാരും വായിച്ചു കൊണ്ട് 2021 അവസാനിപ്പിക്കാം എന്നു കരുതിയതാണ്, പക്ഷേ മന്ദതാളത്തിലുള്ള വായന ആലക്ഷ്യത്തിനോട് പരാജയം സമ്മതിച്ചു. ജനുവരി പകുതി ആയിട്ടും പുസ്തകം പകുതിയാേട് അടുക്കുന്നതേയുള്ളൂ... 2022 ലെ ആദ്യ പുസ്തകം എന്ന ലേബലിൽ ഇനി സുന്ദരികളെയും സുന്ദരന്മാരെയും അടയാളപ്പെടുത്താം. ചാർലി ചാപ്ലിന്റ ആത്മകഥയും സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളും വായനയ്ക്കായി കൂടെ കൂടിയിട്ടുണ്ട്. മലയാളത്തിലെ പുതുതലമുറ എഴുത്തുകാരുടെ പുസ്തകങ്ങൾ വായിക്കുക എന്നതാണ് 2022 ലെ മറ്റാെരു ലക്ഷ്യം. നീലച്ചടയനും സിംഹത്തിന്റ മരണവും സൂസന്നയുടെ പുസ്തകപ്പുരയും റാം c/o ആനന്ദിയും ഒക്കെ വിഷ്ലിസ്റ്റിൽ കിടക്കുന്നു. വായി...